യു.എ.ഇ ദൈവസഭ വൈ.പി.ഇ താലന്ത് പരിശോധന വിജയകരമായി നടത്തപ്പെട്ടു
അബുദാബി: യു എ ഇ ചർച്ച് ഓഫ് ഗോഡ് വൈ പി ഇ-യും സ്ക്രിപ്ച്ചർ സ്കൂളും ഐക്യമായി സംഘടിപ്പിച്ച താലന്ത് പരിശോധനയിൽ വിവിധ അംഗത്വ സഭകളിൽ നിന്നുമായി 250ൽ പരം മൽസരാർത്ഥികൾ പങ്കെടുത്തു. നടന്ന താലന്ത് പരിശോധനയെ ഹർഷാരവങ്ങളോടെ ആണ് ഓരോ അംഗത്വ സഭകളും സ്വീകരിച്ചത്.
സെപ്റ്റംബർ 29ന് അബുദാബി ബ്രദറൻ ഹോളിൽ വെച്ച് നടന്ന വാശിയേറിയ താലന്ത് പരിശോധനാ മൽസരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ചർച്ച് ഓഫ് ഗോഡ് ജബൽ അലി ഒന്നാം സ്ഥാനവും ഗില്‍ഗല്‍ ചർച്ച് ഓഫ് ഗോഡ് ഷാർജ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ. കെ ഒ മാത്യു, നാഷണൽ നാഷണൽ സെക്രട്ടറി പാസ്റ്റർ ടൈറ്റസ് ജോർജ്, നാഷണൽ ട്രഷറർ പാസ്റ്റര്‍ സാം അടൂർ, പാസ്റ്റർ കുര്യൻ മാമൻ പാസ്റ്റർ പി ടി പ്രസാദ് എന്നിവർ ചേർന്ന് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി വിജയികളെ ആദരിച്ചു.