അഹാവ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫയർ കോൺഫറൻസ് ‘അസെൻഡ്’ ഒക്‌ടോബർ 1 മുതൽ
കാനഡ (ടൊറോന്റോ): Ahavah Christian Fellowship, കാനഡ സഭയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ മാസം 2-ആം തീയതി തിങ്കൾ മുതൽ 8-ആം തീയതി ഞായർ വരെ ‘അസെൻഡ്’ ഫയർ കോൺഫറൻസ് സ്‌കാർബോറോയിലും പീറ്റർബോറോയിലുമായി നടത്തപ്പെടുന്നു. പ്രസ്‌തുത യോഗത്തിൽ ഈ കാലഘട്ടത്തിന്റെ അഭിഷക്തൻ Pastor Anson P Mathew, കൊല്ലം അവറുകൾ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു. ഈ ശുശ്രുഷകൾക്കു പാസ്‌റ്റർ ലിനോ ഇ സാമുവേൽ നേതൃത്വം നൽകുന്നു.
ഒക്‌ടോബർ 2,3,4 തീയതികളിൽ പീറ്റർബോറോയിലും (1545 Monaghan Rd) 6,7,8 തീയതികളിൽ സ്‌കാർബൊറോയിലുമാണ് (705 Progress avenue, Scarborough) നടക്കുന്നത്. പ്രസ്‌തുത യോഗത്തിലേക്ക് ജാതിമതവർഗ വ്യത്യാസമന്യേ എല്ലാവരെയും സ്വാഗതം ചെയുന്നു.