അങ്കമാലി പള്ളിപ്പാട്ട് തോട്ടത്തിൽ സൈമൺ പി.പി അക്കരെ നാട്ടിൽ
അങ്കമാലി : അസംബ്ലീസ് ഓഫ് ഗോഡ് അങ്കമാലി സഭാംഗമായ,പള്ളിപ്പാട്ട് തോട്ടത്തിൽ പരേതനായ പൗലോസ് മകൻ സൈമൺ പി.പി (74) നിര്യാതനായി. ഭാര്യ മേരി സൈമൺ കൂത്താട്ടുകുളം വാഴപ്പറമ്പിൽ കുടുംബാംഗമാണ്. ദീർഘ വർഷങ്ങൾ ജോലിയോടുള്ള ബന്ധത്തിൽ കുവൈറ്റിൽ ആയിരുന്നപ്പോൾ അവിടുത്തെ ഐപിസി സഭയുടെ അംഗമായിരുന്നു. സഭാ കമ്മറ്റിയിലും ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷകൾ ഇരുപത്തിയൊന്നാം തീയതി (21/09/2023) വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് അങ്കമാലി CSA ആഡിറ്റോറിയത്തിലേക്കു കൊണ്ടുപോകുകയും പ്രധാന ശുശ്രൂഷകൾ 10 മണിയോട് കൂടി ആരംഭിച്ച് ഉച്ചയ്ക്ക് 12.30 നു അവസാനിക്കുകയും തുടർന്ന് അങ്കമാലി എ ജി ചർച്ചിന്റെ കൊരട്ടിയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.
മക്കൾ :സിബിൾ കെവിൻ (ഓസ്ട്രേലിയ),സിജോ സൈമൺ (ഓസ്ട്രേലിയ), Dr.പ്രെയ്‌സിൽ സൈമൺ (അപ്പോളോ ഹോസ്പിറ്റൽ അങ്കമാലി).
മരുമക്കൾ :കെവിൻ (ഓസ്ട്രേലിയ) ബ്ലെസ്സി സിജോ (ഓസ്ട്രേലിയ)