വേള്‍ഡ് ഫുഡ് ഇസ്താൻബൂളിൽ ഗസ്റ്റ് സ്പീക്കറായി ഷെഫ് ജോമോന്‍. അഭിമാനത്തില്‍ യുകെ മലയാളികളും.
ഇസ്താൻബൂള്‍: പ്രശസ്ത ഷെഫും, സാമൂഹ്യ പ്രവര്‍ത്തകനും, ഇന്‍സ്പിരേഷണല്‍ പ്രസംഗികനുമായ ഷെഫ് ജോമോന്‍ കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം. തുര്‍ക്കിയിലെ ഇസ്താൻബൂളിൽ നടക്കുന്ന ‘വേള്‍ഡ് ഫുഡ് ഇസ്താൻബൂളിൽ’, ഇന്റര്‍നാഷണല്‍ ഫുഡ് പ്രോഡക്ടസ് & പ്രോസസ്സിംഗ് ടെക്‌നോളജീസ് എക്‌സിബിഷന്‍ കോണ്‍ഫറന്‍സിലിലേക്ക് ഗസ്റ്റ് സ്പീക്കര്‍ ആയിട്ടാണ് മലയാളിയായ ഷെഫ് ജോമോന്‍ കുര്യാക്കോസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയേറെ കടമ്പകള്‍ കടന്ന് നടത്തിയ അന്വേഷണത്തില്‍ ‘ദി ഇന്‍ഫ്‌ലുന്‍ഷ്യല്‍ ഷെഫ്’ എന്ന മികവാണ് ഈ അംഗീകാരത്തിനു കാരണമായത്.
ഇന്ത്യന്‍ ഫുഡ്ഡ് രുചിക്കൂട്ടുകള്‍ ഭേദഗതികള്‍ വരുത്തി സ്വതസിദ്ധമായ പാചക കലയിലൂടെ ശ്രദ്ധേയനായ ജോമോന്‍ ലണ്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ എക്‌സിക്യൂട്ടീവ് ഷെഫും കൂടിയാണ്. ആഗോളതലത്തിലുള്ള ഫുഡ് ഇന്‍ഡസ്ട്രിയില്‍ ഇന്ത്യന്‍ ഭക്ഷണ വ്യവസായത്തിനുള്ള പ്രാധാന്യവും, ഫുഡ് സെക്യൂരിറ്റി എന്ന വിഷയത്തിലും ഷെഫ് ജോമോന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കും.
ലണ്ടനിലെ പ്രശസ്തമായ ‘ദി ലളിത് ലണ്ടന്‍’ ഹോട്ടലില്‍ എക്‌സിക്യൂട്ടീവ് ഷെഫ് ആയി ജോലി നോക്കുന്ന ജോമോന്‍ നാഷണല്‍ ഷെഫ് ഓഫ് ദി ഇയര്‍ യുകെ സെമി ഫൈനലിസ്റ്റ്, ബിബിസി സെലിബ്രെറ്റി മാസ്റ്റര്‍ ഷെഫ്, ന്യൂസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ആലപ്പുഴ മാവേലിക്കരയില്‍ നിന്നുള്ള ജോമോന്‍ ലണ്ടനിലുള്ള ബാസില്‍ഡണ്ണില്‍ കുടുംബസമേതം താമസിച്ചു വരികയാണ്. ഭാര്യ ലിന്‍ജോ ജോമോന്‍ ബസില്‍ഡന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി നോക്കുന്നു. ജോവിയാന്‍ ജോമോന്‍, ജോഷേല്‍ ജോമോന്‍, ജോഷ്ലീന്‍ ജോമോന്‍ എന്നീ മൂന്നു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
ലണ്ടൻ പെന്തക്കോസ്റ്റൽ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് ജോമോനും കുടുംബവും. ക്രൈസ്തവ എഴുത്തുപുരയുടെ സഹകാരികൂടിയായ ഷെഫ് ജോമോന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!




- Advertisement -