പി.വൈ.പി എ യൂ.എ.ഇ റീജിയൻ കൺവൻഷൻ 16, 17 തീയതികളിൽ

ഷാർജ: പിവൈപിഎ യൂഎഇ റീജിയണിന്റ വാർഷിക കൺവൻഷൻ 2023 ഒക്ടോബർ 16, 17 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ 10 മണി വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഈ തലമുറയിൽ കർത്താവു ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകും. പിവൈപിഎ യൂഎഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും. ആത്മ പ്രചോദനം നൽകുന്ന ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like
Leave A Reply