ഐ സി പി എഫ് കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന ഏക ദിന പാസ്റ്റേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 6ന്
കോഴിക്കോട് : ഐ സി പി എഫ് നോർത്ത് കേരള കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന ഏക ദിന പാസ്റ്റേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 6 ബുധനാഴ്ച രാവിലെ 9-30 മുതൽ പുതിയറ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും. പാസ്റ്റർ സുധീർ കുറുപ്പ് ക്ലാസ്സുകൾ നയിക്കും. “സഭയും അന്യതാ ഉപദേശങ്ങളുടെ സ്വാധീനവും” എന്നതാണ് കോൺഫ്രൻസ് തീം.
റോയ് മാത്യു ചീരൻ, ബോബു ഡാനിയേൽ, പ്രിൻസ് തോമസ്, ഷിബിൻ വർഗീസ്, നെൽസൻ പി ജി തുടങ്ങിയവർ കോൺഫറൻസിന് നേതൃത്വം നൽകും.

- Advertisement -
