തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ പ്രിൻസിപ്പാൾ മതിലുങ്കൽ പ്രൊഫ. ജേക്കബ്ബ് കുര്യൻ (77) നിര്യാതനായി
തിരുവല്ല: മാർത്തോമ്മാ കോളേജ് മുൻ പ്രിൻസിപ്പാൾ മതിലുങ്കൽ പ്രൊഫ. ജേക്കബ്ബ് കുര്യൻ (77) നിര്യാതനായി. Thiruvalla Male Voices and Choral Society ഡയറക്ടറും 50 വർഷമായി ക്വയർമാസ്റ്ററും ആയിരുന്നു. ദീർഘകാലം മാർത്തോമ കോളേജ് കെമിസ്ട്രി വിഭാഗം അദ്ധ്യാപകനായിരുന്നു.
ശവസംസ്കാര ശുശ്രൂഷ 28 തിങ്കൾ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. (1.30pm മുതൽ പൊതുദർശനം, ശുശ്രൂഷ 3.30 pm.) മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിയുടെ കാർമികത്വത്തിൽ. ഭാര്യ : ലീലാമ്മ ജേക്കബ് ,മക്കൾ : അനീഷ, അനു.