പാലക്കാട് ‘സ്‌നേഹസദസ്സ്’ സമാപിച്ചു

പാലക്കാട്‌ : പി.വൈ.പി.എ ഐ.പി.സി ഷാർജയുടെ ചുമതലയിൽ പി.വൈ.പി.എ കേരള സ്റ്റേറ്റും, പാലക്കാട്‌ മേഖല പി.വൈ.പി.എയുമായി കൈകോർത്തു സംഘടിപ്പിച്ച ‘സ്നേഹ സദസ്സ്’ പാലക്കാട്‌ സമാപിച്ചു.

സ്റ്റേഡിയം ജംഗ്ഷനിൽ നിന്നാരംഭിച്ച സമാധാന റാലി കോട്ട മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന സ്നേഹ സംഗമം പാലക്കാട്‌ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി മത്തായി ഉത്ഘാടനം ചെയ്തു. പാലക്കാട്‌ സോണൽ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട് സന്ദേശം നൽകി.

പാലക്കാട്‌ മേഖല പി.വൈ.പി.എയാണ് പ്രവർത്തനങ്ങൾ മനോഹരമായി കോർഡിനേറ്റ് ചെയ്തത്. മേഖലയിൽ നിന്നും നിരവധി യുവജന പ്രവർത്തകർ പ്രോഗ്രാമിന്റെ ഭാഗമായി. മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനം സുവിശേഷ സന്ദേശത്തിന്റെ വിളംബരമായി മാറി.

പി.വൈ.പി.എ കേരള സ്റ്റേറ്റ് & പാലക്കാട് മേഖല പി.വൈ.പി.എ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകി.

അര നൂറ്റാണ്ട് പിന്നിടുന്ന ഐ.പി.സി ഷാർജ സഭയുടെ പി.വൈ.പി.എ നിരവധി പ്രവർത്തനങ്ങൾക്ക് സംസ്ഥാന പിവൈപിഎ യോടൊപ്പം കൈകോർക്കുന്നുണ്ട്. പാസ്റ്റർ ബെന്നി പി പ്രസിഡന്റായും സിബിൻ കെ രാജൻ, ജസ്റ്റിൻ ജെയിംസ്, സനൂപ് മോൻ എന്നിവർ പി.വൈ.പി.എ ഭാരവാഹികളായും പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading