ബെംഗളൂരു സെന്റർ വൺ പി.വൈ.പി.എ പ്രവർത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും നടന്നു

ബെംഗളൂരു: ഐ പി സി ബെംഗളൂരു സെന്റർ വൺ പി വൈ പി എ പ്രവത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും കർണാടക ഐ പി സി ഹെഡ് ക്വാർട്ടേഴ്‌സ് ഹോരമാവിൽ വച്ച് ആഗസ്ത് 20 ഞായറാഴ്ച നടന്നു.

ഐപിസി ബാംഗ്ലൂർ സെന്റർ വൺ സെക്രട്ടറി പാസ്റ്റർ ജോർജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ഐ പി സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡോ. വർ​ഗീസ് ഫിലിപ്പ് പ്രവത്തന ഉദ്ഘാടനവും അനുഗ്രഹ പ്രാർത്ഥനയും നടത്തി. പെന്തക്കോസ്തിൽ ആരാധനയുടെ പ്രാധാന്യവും സംഗീത ശുശ്രൂഷയുടെ മഹത്വവും അതിൽ യുവജനങ്ങളുടെ പ്രധിനിത്യവും ഏതളവിൽ ആയിരിക്കണം എന്ന് ഉദ്ഘാടന സന്ദേശത്തിൽ ഡോ. വര്ഗീസ് ഫിലിപ്പ് പ്രത്യേകം പരാമർശിച്ചു.

SHABACH 2023 എന്ന പേരിൽ നടന്ന സംഗീത നിശയിൽ പാസ്റ്റർ ബെൻഹർ ബിന്നി, പ്രക്രുതി ആഞ്‌ജലീന എന്നിവർ വിവിധ ഭാഷയിൽ സംഗീത ആരാധനയ്ക്കു നേതൃത്വം നൽകി. ബാംഗ്ളൂർ സെന്റർ വൺ പി വൈ പി എ ബാൻഡും സംഗീത പരിപാടികൾ അവതരിപ്പിച്ചു.
ഇവാ. സാം സൈമൺ ( പ്രസിഡണ്ട്) ഷമ്മ പീറ്റർ ജോസ് (സെക്രട്ടറി) ജോബിൻ ജോസഫ് (ജോ. സെക്രട്ടറി) ഓസ്റ്റിൻ റോയ് (ട്രഷർ) എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.