വൈ.പി.സി.എ തെലങ്കാന സ്റ്റേറ്റ് യൂത്ത് അവേക്ക്.

തെലങ്കാന : വൈ.പി.സി.എ തെലങ്കാന സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ. “യൂത്ത് അവേക്ക് ” എന്ന പേരിൽ ഏകദിന ക്യാമ്പ് നാല് വിവിധ ഇടങ്ങളിൽ വിജയകരമായി നടത്തപ്പെട്ടു. മെയ് മാസം 26, 27, 29, 30 തീയതികളിൽ ബെല്ലമ്പള്ളി, കരീംനഗർ, ജഗ്തിയാൽ, വാറങ്കൽ എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പ് നടത്തപ്പെട്ടത്. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്റ്റേറ്റ് ഓവർസീർ ആയ പാസ്റ്റർ രാജൻ തോമസ് ഈ ക്യാമ്പുകൾക്കു ആവശ്യമായ മാർഗ്ഗനിർദ്ദേശവും, പ്രചോദനപരമായ പിന്തുണയും നൽകി നേതൃത്വം വഹിച്ചു. വൈ.പി.സി.എ ലീഡേഴ്‌സ് ആയ അഭിഷേക് ചാക്കോ
(മാങ്ങാനം), ജെറമിയ പി എബി (തിരുവനന്തപുരം), ഇനോക് തോമസ് (ചെന്നൈ) എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം വഹിച്ചു. എൻ.സി.ഒ.ജി തെലങ്കാന സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ പാസ്റ്റർ രാജേഷ് എം, പാസ്റ്റർ ശ്രീനിവാസ് (ഡാനിയേൽ എൻ.സി.ഒ.ജി ,കരീംനഗർ) എന്നിവർ ഇതിൽ സുപ്രധാന പങ്ക് വഹിക്കുകയും, ക്യാമ്പുകൾ വിജയകരമാക്കുന്നതിൽ തങ്ങളുടേതായ സമർപ്പണം നൽകുകയും ചെയ്തു. നാലു നഗരങ്ങളിലും നൂറിലധികം ആളുകൾ ഈ പരിപാടികളിൽ പങ്കെടുത്തു. പാസ്റ്റർ നെഹെമിയ (ബെല്ലമ്പള്ളി), രേണുക രാജേഷ് (കരീംനഗർ), പാസ്റ്റർ ഫ്രാൻസിസ് (ജഗ്തിയാൽ), പാസ്റ്റർ അർജുൻ (വാറങ്കൽ) എന്നിവർ ഓരോ സ്ഥലങ്ങളിലെ മീറ്റിംഗ് കോർഡിനേറ്റർസ് ആയി പ്രവർത്തിച്ചു. ആത്മീയ ആരാധന, ദൈവവചന സന്ദേശങ്ങൾ, ബൈബിൾ ക്വിസ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ക്യാമ്പിന്റെ മുഖ്യാകർഷണമായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading