“ELEUTHERIA” ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററിന്റെ യൂത്ത് മീറ്റിംഗ് ഫ്‌ളയർ പ്രകാശനം ചെയ്തു

കുവൈത്ത്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററിന്റെ 2025 വർഷത്തെ വൺ ഡേ യൂത്ത് മീറ്റിംഗ് “ELEUTHERIA” യുടെ ഔദ്യോഗിക ഫ്‌ളയർ ബ്രദർ രാജൻ പീറ്റർ പ്രകാശനം ചെയ്തു. 2025 മേയ് 27 ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ബിനു വടക്കുംചേരി (ചീഫ് എഡിറ്റർ, കെ.ഇ ഓൺലൈൻ), ബിനു ഡാനിയേൽ (പ്രസിഡന്റ്, കെ.ഇ കുവൈറ്റ് ചാപ്റ്റർ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.

News Middle Advt Banner

“Eleutheria” ജൂൺ 8 ഞായറാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 മണിവരെ അബ്ബാസിയയിലെ ഇ.ജി.എം.സി ഹാളിൽ (അമാൻ എക്സ്ചേഞ്ച് ബിൽഡിംഗിൽ) വെച്ച് നടക്കും. സമ്മേളനം റോയ് കെ. യോഹന്നാൻ (എൻ.ഇ.സി.കെ സെക്രട്ടറി ) ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ഫിലിപ്പ് കോശി (ജനറൽ മാനേജർ, അൽ മുല്ല എക്സ്ചേഞ്ച് കമ്പനി, കുവൈറ്റ്) പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിദ്ധ ധ്യാനാധ്യാപകനായ പാസ്റ്റർ റെനി വെയ്സ്ലിയും അദ്ദേഹത്തിന്റെ ടീം ട്രാൻസ്ഫോർമേഴ്‌സും ചേർന്ന് ക്ലാസുകൾ നയിക്കും. ട്രാൻസ്ഫോർമേഴ്‌സ് ടീമിനോടൊപ്പം കെ.ഇ കുവൈറ്റ് ചാപ്റ്റർ ക്വയറും ചേർന്ന് സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ഈ മീറ്റിംഗിന്റെ മുഖ്യ ഉദ്ദേശം യുവജനങ്ങളെ ലഹരി ഉപയോഗം, സ്ക്രീൻ ആഡിക്ഷൻ തുടങ്ങി ലോകത്തിന്റെ മായകളിൽ നിന്ന് അകന്നുനിൽക്കുവാൻ പ്രാപ്തരാക്കുക എന്നതാണ്‌. ആത്മീയതയിലും ഐക്യത്തിലും വളരുവാനും സ്നേഹപൂർണമായ അനുഭവങ്ങൾ പങ്കുവെക്കാനും യുവജനങ്ങൾക്ക് ഈ യോഗം മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്
Registration link – https://bit.ly/45r2VKr

പാസ്റ്റർ ജിൻസൺ മാത്യു, ജോൺലി തുണ്ടിയിൽ (വൈസ് പ്രസിഡന്റ്, മീഡയ), ബിജി പോൾ (സെക്രട്ടറി), റോണി മത്തായി (ട്രഷറർ), ബിജോയ് പോൾസൺ (ക്വയർ ലീഡർ), ബിനു ജോർജ് തുടങ്ങിയവരോടൊപ്പം കെ.ഇ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളും ഫ്ലയർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading