രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച്: 62-ാമത് വാർഷിക സമ്മേളനവും ദേശീയ യുവജന ക്യാമ്പും വി.ബി.എസ്സും ഉദയ്പൂരിൽ

വാർത്ത: ജോൺ പി. മാത്യു ഉദയ്പൂർ

ഉദയ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് 62-ാമത് വാർഷിക സമ്മേളനവും ദേശീയ F.Y.M. യുവജന ക്യാമ്പും V.B.S-ഉം 2025 ജൂൺ 12 മുതൽ 15 വരെ ഉദയ്പൂരിൽ നടക്കും.”Called Out” (എഫെസ്യർ 2:10) എന്നതാണ് ചിന്താവിഷയം.
റവ. ജോ തോമസ് (ബാംഗളൂർ) ആണ് മുഖ്യപ്രഭാഷകൻ.പാസ്റ്റർ മാർക്ക് ത്രിബുവനും F.Y.M ക്വയർ ആണ് സംഗീത ശുശ്രൂക്ഷ നയിക്കുന്നത്. വിശദവിവരങ്ങൾക്ക് 7357740345 ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് ഉള്ളിൽ കത്തുന്ന സുവിശേഷാഗ്നിയുമായി, വിശ്വാസം മാത്രം കൈമുതലാക്കി ഡോ.തോമസ് മാത്യു കേരളത്തിൽനിന്ന് രാജസ്ഥാന്റെ ഊഷര ഭൂമിയിൽ എത്തി ഉദയപ്പൂരിൽ സ്ഥാപിച്ചതാണ് രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച്. ആ വേല തികച്ച് നിത്യതയിലേക്ക് പറന്നുപോയ അദ്ദേഹത്തിന്റെ കഠിനാധ്വാനങ്ങളെ മാനിച്ച കർത്താവ് ആയിരത്തോളം അംഗങ്ങളുള്ള ഒരു വലിയ പ്രദേശിക സഭയായി അതിനെ വളർത്തി. മാത്രമല്ല ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ എന്ന പേരിൽ ഇന്ത്യ മുഴുവനും പടർന്നു പന്തലിച്ചു. ഇപ്പോൾ റവ. ജോയ് പുന്നൂസ് അന്തർദേശീയ പ്രസിഡന്റ് ആയും പാസ്റ്റർ പോൾ മാത്യു നാഷണൽ പ്രസിഡണ്ടായും പാസ്റർ മാരായ ജോൺ സി. വർഗ്ഗീസ്, കെ.എസ് സാമുവൽ എന്നിവർ വൈസ് പ്രസിഡണ്ടുമാരായും പാസ്റ്റർ ഫിന്നി ഫിലിപ്പ് മിഷൻ ഡയറക്ടറായും പാസ്റ്റർ എബ്രഹാം കുര്യൻ ജനറൽ സെക്രട്ടറിയായും പാസ്റ്റർ സന്തോഷ് വർഗ്ഗീസ് ജോയിൻ സെക്രട്ടറിയായും പാസ്റ്റർ പീലിപ്പോസ് മാത്യു ട്രഷറർ ആയും പ്രവർത്തിക്കുന്നു. ഡോ.തോമസ് മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ മേരി മാത്യൂസ് ഈ പ്രസ്ഥാനത്തിന്റെ സഹ സ്ഥാപക എന്ന നിലയിൽ ഇപ്പോഴും പ്രവർത്തനനിരതയാണ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ സുവിശേഷ സംഗമമായ നവാപൂർ കൺവെൻഷൻ സഭയുടെ വാർഷിക ജനറൽ കൺവെൻഷൻ ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading