സൗത്ത്‌വെസ്‌റ്റ് ചർച് ഓഫ് ഗോഡ് വാർഷീക കൺവെൻഷൻ ആഗസ്റ്റ് 25 മുതൽ 27 വരെ

സൗത്ത്‌വെസ്‌റ് ചർച് ഓഫ് ഗോഡ്, ഹ്യൂസ്റ്റൺ ആഭിമുഖ്യത്തിൽ ത്രിദിന വാർഷീക കൺവെൻഷൻ ആഗസ്റ്റ് 25 മുതൽ 27 വരെ നടക്കും. സഭയുടെ സീനിയർ പാസ്‌റ്റർ എബ്രഹാം തോമസ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 മുതല്‍ ഉണർവ് യോഗങ്ങൾ നടത്തപ്പെടും. ആഗസ്ത് 27 ഞായറാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന സഭാ ആരാധനയോടുകൂടി കൺവൻഷൻ സമാപിക്കും.

വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾക്കു അറുതിവരേണ്ടതിനും, വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ദൃഢതയും ആത്മീയ അഭിവൃദ്ധിയും ഉണ്ടാകുവാനും, യുവതലമുറ ദൈവത്തിങ്കലേക്ക് അടുക്കുവാനും വേണ്ടി പ്രാർത്ഥിക്കുവാൻ സമയം വേർതിരിച്ചിരിക്കുന്നു

ആത്മീകനിലവാരം കാത്തുസൂക്ഷിക്കുന്ന നിരവധി ദൈവദാസീ-ദാസന്മാർ പരിശുദ്ധാത്മ നിറവില്‍ ഒത്തുചേരുന്ന ഈ ആത്മീയ സംഗമത്തിൽ, പാസ്റ്റർ റെജി ശാസ്താങ്കോട്ട ദൈവ വചനം ശുശ്രുഷിക്കും, സൗത്ത്‌വെസ്‌റ് ചർച് ഓഫ് ഗോഡ്‌ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും. പാസ്റ്റർ പ്രകാശ് സ്കറിയ, പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ എന്നിവർ നേത്രത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply