മഹാത്മാ ജനസേവന കേന്ദ്രത്തിൽ സാന്ത്വനവുമായി സംസ്ഥാന പിവൈപിഎയും ഐ.പി.സി ഷാർജ പിവൈപിഎയും
അടൂർ: സംസ്ഥാന പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ഐ.പി.സി ഷാർജ പിവൈപിഎ യുടെ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനത്തിൽ യുവജന പ്രവർത്തകർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളെ സന്ദർശിച്ച വിവിധ പ്രോഗ്രാമുകൾ നടത്തി. സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ് ഇവാ. ഷിബിൻ ജി. ശാമുവൽ അധ്യക്ഷനായിരുന്നു. ഷാർജ ഐ.പി.സി വൈസ് പ്രസിഡന്റ് വി.എം. വർഗീസ് (വെണ്മണി) അന്തേവാസികൾക്കായി ലഘുസന്ദേശം പങ്കുവെക്കുകയും, ഷാർജ ഐപിസി പി.വൈ.പി.എ നൽകിയ സാമ്പത്തിക കൈത്താങ് മഹാത്മാ ജനസേവന സ്ഥാപക പ്രസിഡന്റ് രാജേഷ് തിരുവല്ലക്ക് കൈമാറുകയും ചെയ്തു.
സംസ്ഥാന പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമുവേൽ അടൂർ, സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ്, യുഎഇ റീജിയൻ സോദരി സമാജം സെക്രട്ടറി സൂസൻ വർഗീസ്, ലിജോ യോഹന്നാൻ എന്നിവർ സംസാരിച്ചു. ക്രൈസ്തവ ഗായകൻ ജോൺസൻ ഡേവിഡ് അനുഭവ സാക്ഷ്യം പങ്കുവെച്ചു ഗാനങ്ങൾ ആലപിച്ചു.
അൻപതിന്റെ നിറവിലായിരിക്കുന്ന ഐ.പി.സി ഷാർജ പി.വൈ.പി.എ നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായാണ് മഹാത്മാ ജനസേവന കേന്ദ്രത്തിൽ സന്ദർശനം നടത്തിയത്. സംസ്ഥാന പി.വൈ.പി.എ ഓഗസ്റ്റ് 19ന് പാലക്കാട് കോട്ട മൈതാനിയിൽഐ.പി.സി ഷാർജ പി.വൈ.പി.എ യുടെ സഹകരണത്തോടെ സ്നേഹസദസ്സ് സംഘടിപ്പിക്കും.