ഐ പി സി ആയൂർ സെന്റർ സ്വാതന്ത്ര്യദിന സന്ദേശവും ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും നടന്നു

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെന്റർ പുത്രിക സംഘടനകളായ പി.വൈ.പി.എ. യുടെയും സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സന്ദേശവും ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും നടത്തപ്പെട്ടു. ഐ.പി.സി എബനേസർ വാളകം വെസ്റ്റ് സഭ കേന്ദ്രമാക്കി ആരംഭിച്ച റാലി കൊട്ടാരക്കര മേഖല പി.വൈ.പി.എ. പ്രസിഡന്റ് പാസ്റ്റർ സാം ചാക്കോ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുകയും ജനറൽ കൗൺസിൽ അംഗം ബ്രദർ ജി കുഞ്ഞച്ചൻ വാളകം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മോനി പി. വർഗീസ് പ്രഥമ സന്ദേശം നൽകി.

കൊട്ടാരക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെട്ട റാലിയിൽ സെന്ററിലെ വിവിധ ദൈവദാസന്മാർ ലഹരി വിരുദ്ധ ബോധവൽക്കരണവും സ്വാതന്ത്ര്യദിന സന്ദേശവും അറിയിച്ചു. പി.വൈ.പി.എ. പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ സോജൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ അനസ് എബ്രഹാം, സെക്രട്ടറി പാസ്റ്റർ ലിബിൻ ദാസ്, സൺഡേ സ്കൂൾ ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ സൈമൺ തോമസ്, സെക്രട്ടറി പാസ്റ്റർ അജീഷ് ജോൺ മറ്റ് എക്സിക്യൂട്ടീവ് റാലിക്ക് നേതൃത്വം നൽകി.

ഹെബ്രോൻ വാളകം ഈസ്റ്റ് സഭ കേന്ദ്രമാക്കി ആയൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു ജോസഫിന്റെ അധ്യക്ഷതയിൽ വാളകം ടൗണിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ ആയൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം സമാപന സന്ദേശം നൽകി. പാസ്റ്റർ മോനി പി വർഗീസിന്റെ പ്രാർത്ഥനയോടെ റാലി പര്യവസാനിച്ചു . സെന്ററിലെ വിവിധ സഭകളിലുള്ള ദൈവദാസന്മാർ, സഹോദരി സഹോദരന്മാർ, പി.വൈ.പി.എ. സൺഡേ സ്കൂൾ യുവജനങ്ങൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading