ബെഥേൽ കേരള വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി
കാനഡ ബ്രാംപ്ടൺ/ നയാഗ്ര: ഓഗസ്റ്റ് 4 മുതൽ 6 വരെ ബെഥേൽ കേരള ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബ്രാംപ്ടണിലും നയഗ്രയിലുമായി നടത്തപ്പെട്ട വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി. സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ടിജോ മാത്യു പ്രാർത്ഥിച്ച് ഉദ്ഘാടനം നിര്‍വഹിച്ച കൺവൻഷനിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റവ. ഡോ. കെ ജെ മാത്യു പുനലൂർ, റവ. ഡോ. കോശി വൈദ്യൻ യു എസ് എ, പാസ്റ്റർ ബാബു ചെറിയാൻ പിറവം തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി.
സഭാ ശുശ്രുഷകരായ പാസ്റ്റർ ടിജോ മാത്യു, പാസ്റ്റർ തോമസ് മാത്യു തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു. ഞായറാഴ്ച നടന്ന സംയുക്ത സഭാ ആരാധനയിൽ റവ ഡോ കോശി വൈദ്യൻ യു എസ് എ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ എബിൻ അലക്സിന്റ നേതൃത്വത്തിൽ ബെഥേൽ ഹാർമണി വർഷിപ് ടീം ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. സമീപ സഭകളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും വിവിധ ദിവസങ്ങളിൽ സംബന്ധിച്ചു. വലിയ ആത്മ പകർച്ച വിവിധ സെഷനുകളിൽ വെളിപ്പെടുവാൻ ഇടയായത് കൺവൻഷന്റെ വലിയ പ്രത്യേകതയായിരുന്നു.
ഞായറാഴ്ച വൈകിട്ട് 6:30 തുടങ്ങിയ സമാപന പൊതുയോഗം അവസാനിക്കുമ്പോള്‍ രാത്രി 10:00 പിന്നിട്ടിരുന്നു. അഭിഷേകത്തിന്റെ അടുത്ത ഒരു കാലഘട്ടത്തിന്റെ പകർച്ചക്കായി ജനം ഉണരുവാൻ സമാപന സന്ദേശത്തിൽ പാസ്റ്റർ ബാബു ചെറിയാൻ ഉദ്ബോധിപ്പിച്ചു. സഭാ ട്രെഷറർ തോമസ് ഡാനിയേൽ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ വിത്സൻ ചെറിയാന്റെ പ്രാർത്ഥന ആശീർവാദത്തോടെ 3 ദിവസം നീണ്ട കൺവൻഷന് സമാപനമായി. ജനറൽ കൺവീനർ പാസ്റ്റർ ടിജോ മാത്യു, എക്സിക്യൂട്ടീവ് കൺവീനവർമാരായ പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ കോശി ഐസക്, സാം ഫിലിപ്പ്, ജിജി ഗ്രെയ്‌സ് ജോർജ്, തോമസ് ഡാനിയേൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകസമിതി കൺവൻഷന് നേതൃത്വം നൽകി.
വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ