ബെഥേൽ കേരള ചർച്ച് വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം

വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ

നമ്മുടെ പരീക്ഷകൾ നമ്മെ തകർക്കുവാനോ, വീഴ്ത്തുവാനോ ഉള്ളതല്ല ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായത് നമ്മെ ഭരമേൽപ്പിക്കുവാൻ വേണ്ടിയാണെന്ന്
പാസ്റ്റർ ടിജോ മാത്യു പറഞ്ഞു. ബെഥേൽ കേരള ചർച്ചിന്റെ വാർഷിക കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർ എബിൻ അലക്സിന്റെ നേതൃത്വത്തിൽ ബെഥേൽ ഹാർമണീ വർഷിപ് ടീം ആരാധനക്ക് നേതൃത്വം നൽകി. റവ ഡോ കെ ജെ മാത്യു മുഖ്യ സന്ദേശം നൽകി.

പ്രാപിച്ച അഭിഷേകത്തിലേക്കുള്ള ഒരു മടങ്ങിവരവിനായി ശക്തമായ ഒരു ആത്മ പകർച്ചക്കായി ജനം സമർപ്പിക്കപ്പെടുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സഭാ സെക്രട്ടറി ബ്രദർ ജിജി ഗ്രെയ്‌സ് ജോർജ് സ്വാഗത പ്രസംഗം നടത്തി. ബെഥേൽ മീഡിയയുടെ ആദ്യത്തെ പബ്ലിക്കേഷൻ “ബെഥേൽ ഹാർമണി സോങ്ങ് ബുക്കിന്റെ” പ്രകാശനം ‌ പാസ്റ്റർ ഡാനിയേൽ തോമസ് നിർവഹിച്ചു. പാസ്റ്റർ കുന്നേൽ വി ജേക്കബ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ പാപ്പി ജോർജിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും പ്രാരംഭ ദിനം സമാപിച്ചു. രണ്ടാം ദിനമായ ഇന്ന് വൈകിട്ട് 6:30 ന് പൊതുയോഗം ആരംഭിക്കും. റവ ഡോ കോശി വൈദ്യൻ വചന ശുശ്രുഷ നടത്തും.സമാപന ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സംയുക്ത സഭാരാധനയിൽ ബെഥേൽ കേരള മിസിസാഗ, നയാഗ്ര ചർച്ചിലെ ശുശ്രുഷകരും വിശ്വാസികളും പങ്കെടുക്കും. വൈകുന്നേരം 6:30 ന് നടക്കുന്ന പൊതുയോഗത്തോടെ ഈവർഷത്തെ കൺവൻഷന് സമാപനമാകും. ഈ മഹായോഗം ക്രൈസ്തവ എഴുത്തുപുരയിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply