ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക: നവ നേതൃത്വം

KE News Desk USA


ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിൽ വച്ച് നടത്തപ്പെട്ട പതിനെട്ടാമത് ശാരോൻ ഫെല്ലോഷിപ്പ് ഫാമിലി കോൺഫറൻസിൽ 2023 – 2025 ലേക്കുള്ള ഭരണ സമിതി നിലവിൽ വന്നു. റവ ഡോ റ്റിങ്കു തോംപ്സൺ (Minnesota) പ്രസിഡന്റ്, മിന്നസോട്ടാ പെന്തെക്കോസ്റ്റൽ അസംബ്ലിയുടെ സീനിയർ പാസ്‌റ്ററായി സേവനം അനുഷ്ഠിക്കുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ സന്തോഷ് തര്യൻ, NY Albany ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സീനിയർ പാസ്റ്ററാണ്.

ജോൺസൺ ഉമ്മൻ (Chicago) പുതിയ ജനറൽ സെക്രട്ടറിയായ് നേതൃത്വം ഏറ്റെടുത്തു. എബ്രഹാം വർഗീസ് (Oklahoma) ജോയിന്റ് സെക്രട്ടറി, എബി ജോൺ (Dallas) നാഷണൽ ട്രഷറർ, റവ റെൻ ഫിന്നീ (Dallas) യൂത്ത് കോർഡിനേറ്റർ, റവ ബാബു തോമസ് (Memphis) മിഷൻസ് ഡയറക്ടർ, റവ തേജസ്സ് തോമസ് (Oklahoma) സൺ‌ഡേ സ്കൂൾ ഡയറക്ടർ, ഷെറി കെ. ജോർജ് (Wisconsin) നാഷണൽ മീഡിയ കോർഡിനേറ്റർ, എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഞായറായ്ച്ച നടന്ന സമാപന ശുശ്രൂഷയിൽ SFCNA സെക്രട്ടറി ജെയിംസ് ഉമ്മൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും, പ്രസിഡന്റ് റവ ജോസഫ് ടി. ജോസഫ് പുതിയ നേതൃത്വത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

നിത്യതയുടെ കാഴ്ചപ്പാടിലും
സുവിശേഷികരണ ദർശനത്തിലും സഭയെ നയിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കയിലെയും കാനഡയിലെയും ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത വേദിയായ SFCNA പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ. റിങ്കു തോംസൺ പ്രസ്താവിച്ചു.

സഭാ സ്ഥാപനം ലക്ഷ്യമാക്കി അമേരിക്കയുടെ വിവിധ പട്ടണങ്ങളിൽ പുതിയ മിഷൻ സ്റ്റേഷനുകൾ ആരംഭിക്കുക, നിത്യത ലക്ഷ്യമാക്കിയുള്ള സുവിശേഷ ദൗത്യത്തിലേക്ക് വിശ്വാസ സമൂഹത്തെ നയിക്കുക, എന്നിവക്കാണ് SFCNA ഊന്നൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം തുടർന്നു. അതോടൊപ്പം വരും വർഷങ്ങളിൽ സുവിശേഷീകരണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളേയും ശാക്തീകരിക്കുവാനും പ്രോൽസാഹിപ്പിക്കുവാനും അതിലൂടെ സഭകൾ ആത്മീയ അഭിവൃദ്ധി പ്രാപിക്കുന്നതും ഈ കാലഘട്ടത്തിൽ SFCNA ലക്ഷ്യം വയ്ക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply