നൈജീരിയയിൽ ആറു മാസം കൊല്ലപ്പെട്ടത് 2500 ക്രൈസ്തവർ
അബുജ: ആഫ്രിക്കയിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത് 2500 ക്രൈസ്തവരെ.
ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന നൈജീരിയൻ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഈ കണക്കു പുറത്തുവന്നതിനു ശേഷം മൂന്നാഴ്ചയ്ക്കിടെ 37 ക്രൈസ്തവരെ ഭീകരർ കൊലപ്പെടുത്തി. ബെന്യു സംസ്ഥാനത്താണ് ക്രൈസ്തവർ ഭീകരർക്കിരയായത്.
നൈജീരിയയിലെ ജനസംഖ്യയിൽ പകുതിയോളം ക്രൈസ്തവരാണ്. ഫൂലാനി വിഭാഗവും മറ്റു ഭീകരസംഘടനകളുമാണു ക്രൈസ്തവർക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ വധിക്കപ്പെടുന്നതു നൈജീരിയയിലാണ്