ശാരോൻ ഫെലോഷിപ്പ്‌ ചർച്ച് യു.കെ – അയർലണ്ട് റീജിയണിന് പുതിയ നേതൃത്വം

KE News Desk l London, UK

ഗ്ലൗസെസ്റ്റർ / (ഇംഗ്ലണ്ട്): ശാരോൻ ഫെലോഷിപ്പ്‌ ചർച്ച് യു.കെ – അയർലണ്ട് റീജിയണിന്റെ 2023 – 26 വർഷത്തേക്കുള്ള പുതിയ ജനറൽ കമ്മിറ്റി നിലവിൽ വന്നു. ഗ്ലൗസെസ്റ്റർ ശാരോൻ ഫെലോഷിപ്പ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് മാറ്റസൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പാസ്‌റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ്), പാസ്‌റ്റർ ജെയിൻ തോമസ് (വൈസ് പ്രസിഡന്റ്), പാസ്‌റ്റർ പ്രെയ്സ് വർഗീസ് (സെക്രട്ടറി), പാസ്‌റ്റർ ജോസഫ് വർഗീസ് (ജോയിന്റ് സെക്രട്ടറി), ബിനു ബേബി (ട്രഷറർ), മോൻസി പാപ്പച്ചൻ (ട്രഷറർ).

പാസ്‌റ്റർ ഫിന്നി മാത്യു (സി ഇ എ പ്രസിഡന്റ്), പ്രിൻസ് യോഹന്നാൻ (സി ഇ എം സെക്രട്ടറി), ബിബിൻ തങ്കച്ചൻ (സൺഡേ സ്കൂൾ കോർഡിനേറ്റർ), പാസ്‌റ്റർ ആഷിഷ് എബ്രഹാം (ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ്), പാസ്റ്റർ ബിനു കുഞ്ഞുകുഞ്ഞ് (സെക്രട്ടറി), റൂഫസ് ഷാജു (മീഡിയ – പബ്ലിസിറ്റി കോർഡിനേറ്റർ), പാസ്‌റ്റർ ജിൻസ് മാത്യു (ചാരിറ്റി മെമ്പർ), പാസ്‌റ്റർ ജോൺ വർഗീസ് (ചാരിറ്റി മെമ്പർ), റിജോയിസ്‌ പി രാജു (കമ്മിറ്റി മെമ്പർ), ജിനു ജോഷുവ (കമ്മിറ്റി മെമ്പർ), ഷിനി തോമസ് (ലേഡീസ് മിനിസ്ട്രി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സി ഇ എം സെക്രട്ടറി പ്രിൻസ് യോഹന്നാൻ കെ ഇ യു കെ ചാപ്റ്റർ പ്രസിഡന്റും സൺഡേ സ്കൂൾ കോർഡിനേറ്റർ ബിബിൻ തങ്കച്ചൻ കെ ഇ യു കെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്‌റ്റർ ആഷിഷ് എബ്രഹാം കെ ഇ യു കെ ചാപ്റ്റർ അപ്പര്‍ റൂം കോർഡിനേറ്ററും കമ്മിറ്റി മെമ്പർ റിജോയിസ്‌ പി രാജു കെ ഇ യു കെ ചാപ്റ്റർ ഇവാഞ്ചലിസം കോർഡിനേറ്ററുമാണ്.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്ക് ക്രൈസ്തവ എഴുത്തുപുര യു കെ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply