വാർത്താ അവതരണത്തിൽ നൂതന സാങ്കേതിക വിദ്യയുമായി ക്രൈസ്തവ എഴുത്തുപുര

തിരു: എല്ലാക്കാലവും പുതിയ സാങ്കേതിക വിദ്യകൾ ക്രൈസ്തവ മാധ്യമ ലോകത്ത്‌ പരീക്ഷിച്ചിട്ടുള്ള ക്രൈസ്തവ എഴുത്തുപുര മറ്റൊരു ചരിത്രവും കൂടി സൃഷ്ടിക്കാനൊരുങ്ങുകയാണ്. ന്യൂനത സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ ദിവസവും എ ഐ അവതാരകർ വാർത്താ ബുള്ളെറ്റിനുകൾ അവതരിപ്പിക്കും. മലയാള ക്രൈസ്തവ മാധ്യമലോകത്ത് ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് ഇത്.

മാധ്യമ ലോകത്ത്‌ നിന്ന് വൻ പ്രതികരണങ്ങളും അഭിനന്ദന പ്രവാഹനങ്ങളുമാണ് പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള ഭാഷയിൽ ശൈശവ ദിശയിൽ ആയതിനാൽ തന്നെ എ ഐക്ക് നിരവധി പരിമിതികൾ ഉണെങ്കിലും പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മികച്ച ദൃശ്യ ഭംഗിയും ശ്രവ്യാനുഭവവും ഉറപ്പാക്കുവാനാണ് കേഫാ TV അണിയറ പ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നാളിതുവരെ ക്രൈസ്തവ എഴുത്തുപുരയുടെ പ്രിയ വായനക്കാരും പ്രേക്ഷകരും ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. തുടർന്നും നിങ്ങളുടെ നിസ്സീമമായ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply