ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടെങ്കിലും പിതാവിൻ്റെ അഭിലാഷമനുസരിച്ച് വേണ്ടെന്ന് വെക്കുകയാണെന്ന് മകൻ ചാണ്ടി ഉമ്മനും അറിയിച്ചു. 2004 -2006ലും 2011 – 2016 വരെയും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നു.


- Advertisement -