“I Love You Chandy Appacha”: ജോഹാന മോളുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

അടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ “I Love You Chandy Appacha” എന്നെഴുതിയ ചെറിയ കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

അടൂരിൽ മണിക്കൂറുകൾ കാത്ത് നിന്ന കുഞ്ഞു മകൾ ജോഹാന ജസ്റ്റിൻ അവളുടെ കൈപ്പടയിൽ എഴുതിയ വരികളാണിത്, ജനകീയനായ ഉമ്മൻ ചാണ്ടി സാറ് കുഞ്ഞുങ്ങൾക്ക് പോലും വളരെ പ്രിയപ്പെട്ടവനാണ് എന്ന് തെളിയിക്കുന്നതായിരുന്നു ആ കുറുപ്പ്. ആ കുറിപ്പ് ചാണ്ടി ഉമ്മൻ തന്റെ പിതാവിന്റെ പേടകത്തോട് ചേർത്ത് വച്ചതിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കുറിപ്പെഴുതിയ ആ കുഞ്ഞു മകൾ  ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ജസ്റ്റിൻ രാജിന്റെ മകളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading