മേഴ്സി പണിക്കർ ഒക്കലഹോമയിൽ നിര്യാതയായി
ഒക്കലഹോമ: മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി സാമുവേലിന്റെ മകളും സോളമൻ പണിക്കരുടെ ഭാര്യയുമായ മേഴ്സി പണിക്കർ (66) ഒക്കലഹോമായിൽ നിര്യാതയായി. മക്കൾ: ക്രിസ്റ്റീന പണിക്കർ, ചാൾസ് പണിക്കർ, പീറ്റർ പണിക്കർ. മരുമകൾ: ശേബാ പണിക്കർ.
ജൂലൈ 14 വെള്ളിയാഴ്ച വൈകിട്ട് ആറ് മുതൽ മെമ്മോറിയൽ സർവീസും 15 ശനിയാഴ്ച രാവിലെ 9 മുതൽ ഒക്കലഹോമ ഐ.പി.സി ഹെബ്രോൺ സഭയിൽ വെച്ച് സംസ്കാര ശുശ്രൂഷയും നടത്തപ്പെടും. | വാർത്ത: നിബു വെള്ളവന്താനം