ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഒക്ലഹോമയിൽ

വാർത്ത: ഫിന്നി രാജു ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ ഒക്ലഹോമയിൽ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ ജേക്കബ് മാത്യു (ഫ്ലോറിഡ) മലയാളം വിഭാഗത്തിലും സുവിശേഷകൻ ആൽവിൻ ഉമ്മൻ ഇംഗ്ലീഷ് വിഭാഗത്തിലും ഡോ.ജെപ്സിൻ മാലിയിൽ വനിതാ സമ്മേളനത്തിലും പ്രസംഗിക്കും.

വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ മിഷൻ സെമിനാറും രണ്ടു മണി മുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണു ‌പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ്റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാലസ്, ഒക്‌ലഹോമ, ഹൂസ്റ്റണ്‍, സാന്‍അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍ ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.

കൺവൻഷൻ സുഗമമായ നടത്തിപ്പിന് റവ.ഷിബു തോമസ് (പ്രസിഡന്റ് ), റവ.ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ.കെ. വി. തോമസ് (സെക്രട്ടറി), ഫിന്നിസാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply