മണിപ്പൂർ: സംസ്ഥാന പിവൈപിഎയുടെ ഏകദിന ഉപവാസവും സമാധാന റാലിയും ജൂലൈ 15ന് തിരുവല്ലയിൽ

കുമ്പനാട്: അക്രമം രൂക്ഷമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപെടുവാനും, രാജ്യത്തെ ന്യൂനപക്ഷ ജനതയുടെ അവകാശ സംരക്ഷണത്തിനായും കേരള സ്റ്റേറ്റ് പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം തിരുവല്ല നഗരസഭ ഓപ്പൺ സ്റ്റേജിൽ ജൂലൈ 15ന് രാവിലെ 10 മുതൽ 6 വരെ നടക്കും. ഉപവാസദിനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ്സും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പിവൈപിഎ പ്രവർത്തകരും ഉപവാസത്തിൽ ഭാഗമാകും.

പ്രാർത്ഥന സംഗമത്തോട് അനുബന്ധിച്ചു വൈകുന്നേരം 3.30 മുതൽ സമാധാന റാലിയും സാംസ്‌കാരിക സമ്മേളനവും നടക്കും. മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സമ്മേളനത്തിൽ വിവിധ സഭാ നേതാക്കൾ പങ്കെടുക്കും. കൂടാതെ ജനപ്രതിനിധികളും, രാഷ്ട്രീയ- സാമൂഹിക നേതാക്കളും പങ്കെടുക്കും. സംസ്ഥാന പിവൈപിഎ ഭാരവാഹികൾ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading