ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ മീഡിയ വൈസ് പ്രസിഡന്റായി പാസ്റ്റർ ഷൈനോജ് നൈനാൻ നിയമിതനായി
ഷാർജ: ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ജോൺസി കടമ്മനിട്ടയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന കോർ മീറ്റിങ്ങിൽ വെച്ച് ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ മീഡിയ വൈസ് പ്രസിഡന്റായി പാസ്റ്റർ ഷൈനോജ് നൈനാൻ നിയമിതനായി. ഇന്ത്യ പെന്തകോസ്ത് ദൈവസഭ യൂ.എ.ഇ റീജിയൻ സെക്രട്ടറിയായും, ഐ.പി.സി എലിം ഷാർജ, ഐ.പി.സി എലിം റാസൽഖൈമ എന്നി സഭകളുടെ സീനിയർ പാസ്റ്ററായും അദ്ദേഹം സേവനമനുഷ്ടിച്ചു വരുന്നു. വേദ അധ്യാപകൻ, എഴുത്തുകാരൻ, മികച്ച സംഘാടകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്തനാപുരം സ്വദേശിയാണ്. ഭാര്യ സിസി, മക്കൾ: പ്രിസില്ലാ, ടിർസാ

- Advertisement -
