ഫിലാദൽഫിയ: നോർത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള അവാർഡുകൾ പി.സി.എൻ.എ.കെ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തപ്പെട്ട റൈറ്റേഴ്സ് ഫോറം വാർഷിക സമ്മേളനത്തിൽ വിതരണം ചെയ്തു.
റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് പാസ്റ്റർ തോമസ് കിടങ്ങാലില്‍ അധ്യക്ഷത വഹിച്ചു. റവ. മനു ഫിലിപ്പ് രചിച്ച മിസ്റ്റീരിയസ് ഓഷ്യൻ വർക്കേഴ്സ് എന്ന ഇംഗ്ലീഷ് വിഭാഗത്തിലെ ഗ്രന്ഥത്തിന് ഡോ ബാബു തോമസ് അവാർഡ് നൽകി. മലയാളം വിഭാഗത്തിൽ നിന്നും പി എസ് ഫിലിപ്പ് രചിച്ച സിക്ലാഗിൽ സഭ കൂടിയപ്പോൾ എന്ന ഗ്രന്ഥത്തിന് പാസ്റ്റർ പി.പി. കുര്യൻ അവാർഡ് നൽകി.
മലയാളം ലേഖന വിഭാഗത്തിൽ ന്യൂയോർക്കിൽ നിന്നുള്ള തങ്കമ്മ സാമുവൽ രചിച്ച അമ്മയാം ത്യാഗി എന്ന കവിതയ്ക്ക് പാസ്റ്റർ കെ.സി ജോൺ അവാർഡ് വിതരണം നടത്തി. നിത്യതയ്ക്കായുള്ള നിക്ഷേപം എന്ന ജേക്കബ് മാത്യൂവിന്റെ ലേഖനത്തിന് ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ.എൻ. റസ്സൽ അവാർഡ് നൽകി ആദരിച്ചു.
മാധ്യമ പ്രവർത്തകരെ പ്രതിനിധികരിച്ച് പാസ്റ്റർ സാംകുട്ടി മാത്യൂ അശംസ അറിയിച്ചു. പാസ്റ്റർ സണ്ണി ഫിലിപ്പ് മുഖ്യ സന്ദേശം നൽകി.
ഭാരവാഹികളായ റവ. തോമസ് കിടങ്ങാലിൽ, റവ.ഷിബു ശാമുവൽ,
ഡോ. സാം കണ്ണംപള്ളി, റവ. മനു ഫിലിപ്പ്, ഏലിയാമ്മ വടകോട്ട്
എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന റൈറ്റേഴ്സ് ഫോറം ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാജൻ ആര്യപള്ളി, വൈസ് പ്രസിഡന്റ് സാം മാത്യൂ , ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം, ജോ സെക്രട്ടറി എബിൻ അലക്സ് , ട്രഷറാർ ഡോ. ജോളി ജോസഫ് താഴാംപള്ളം, ലേഡീസ് പ്രതിനിധി ഡോ. ഷൈനി സാം എന്നിവരാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്