പി.സി.ഐ കോട്ടയം ജില്ല വിജയികളെ ആദരിച്ചു

വാർത്ത: അനീഷ് പാമ്പാടി

കോട്ടയം: എസ്എസ്എൽസിക്കും, +2 വിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ പിസിഐ കോട്ടയം ജില്ല മണർകാട് വല്യഉഴം ദൈവസഭയിൽ വച്ചു നടന്ന മീറ്റിംഗിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്ത മീറ്റിങിൽ പാസ്റ്റമ്മാരായ രാജീവ്‌ ജോൺ പുഴനാട്, ബിനോയ് ചാക്കോ, സാജു ജോൺ, ബിജു ഉള്ളാട്ടിൽ, അനീഷ് പാമ്പാടി, എ എൻ കുഞ്ഞുമോൻ, ലാലു ജോൺ, കൊച്ചുമോൻ ജോസഫ്, എൽസമ്മ മാത്യു, ജെസ്സി ജോയി, സോണിയ സോജി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

News Middle Advt Banner

വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ വി വി വർഗീസ് സ്വാഗതവും, കെ എം മാത്യു നന്ദിയും പറഞ്ഞു. പാസ്റ്റമാരായ കെ എസ് ജോയി, പോൾ, മാത്യു മാത്യു തുടങ്ങിയവർ പ്രാത്ഥനകൾക്ക് നേതൃത്വം നൽകി. പ്രസ്തുത മീറ്റിങിൽ 11 വിദ്യാർത്ഥികളെ ആദരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading