നയാഗ്ര: കാനഡയിലെ ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടത്തിൽ നയാഗ്ര പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ Know Jesus Know Peace and Jesus Loves You എന്ന സന്ദേശവുമായി ടൂറിസ്റ്റ് കേന്ദ്രമായ Niagara-On- The Lake ൽ സുവിശേഷ സന്ദേശ സൈക്കിൾ റാലി നടന്നു. ജൂൺ 24 നു നടന്ന സന്ദേശ റാലിയിൽ നിരവധി യുവതി യുവാക്കൾ പങ്കെടുത്തു. സഭാശുശ്രുഷകൻ പാസ്റ്റർ ബിനു ജേക്കബ് ഫ്ലാഫ് ഓഫ് ചെയ്ത റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സുവിശേഷ സന്ദേശ റാലി കടന്നുപോയ ഓരോ സ്ഥലങ്ങളിലും സത്യസുവിശേഷം പങ്ക് വയ്ക്കുവാനും, യേശുക്രിസ്തുവിനെ മാറ്റമില്ലാത്ത വചനത്തിലൂടെ ഉയർത്തുവാനും കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ