പാസ്റ്റർ ഷമീർ കൊല്ലത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദുചെയ്തു
കൊല്ലം: കൺവൻഷൻ പ്രസംഗം കഴിഞ്ഞു രാത്രിയിൽ വാഹനം ഓടിച്ചു വരുമ്പോൾ വഴിയരികിൽ നിന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ പാസ്റ്റർ ഷമീറിനെതിരെ കൊല്ലം ഈസ്റ്റ് പോലീസ് രെജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദു ചെയ്തു. ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിന്മേൽ പാസ്റ്റർ ഷമീറിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി എല്ലാ തുടർ നടപടികളും റദ്ദു ചെയ്തുകൊണ്ട് ഉത്തരവിടുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് കള്ള കേസായി ആണ് പാസ്റ്റർ ഷമീറിനെ കുടുക്കിയതെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.