ദ ഫോർത്തിന്റെ എംഡിയും സിഇഒയുമായ റിക്സൺ ഉമ്മന്റെ പിതാവ് വർഗ്ഗീസ് ഉമ്മൻ (റെജി 58) അക്കരെ നാട്ടിൽ
എടത്വ: ദ ഫോർത്ത് മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ റിക്സൺ ഉമ്മൻ വർഗീസിന്റെ പിതാവ് എടത്തിൽ പുത്തൻപറമ്പിൽ വർഗീസ് ഉമ്മൻ (റെജി – 58) അന്തരിച്ചു.
ഭൗതിക ശരീരം ബുധനാഴ്ച രാവിലെ ഏഴിന് എടത്തിൽ പുത്തൻപറമ്പ് വീട്ടിൽ കൊണ്ടുവരും. ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് തിരുവല്ല കിഴക്കൻമുത്തൂർ കുറ്റപ്പുഴ ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ബിന്ദു വർഗീസ്. പരേതയായ സാറാമ്മ വർഗീസ് ആദ്യ ഭാര്യയാണ്. മറ്റു മക്കൾ: റോമിയോ മാത്യു വർഗീസ് (ദ ഫോർത്ത് ന്യൂസ്, തിരുവനന്തപുരം), റിബിൻ വി ഫിലിപ്പ്. മരുമകൾ: ആനി ജോൺ (ടെക്നോപാർക്ക്)