ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ കൈറോസ് 2023: ഏകദിന കൺവൻഷൻ ജൂൺ 20 ന്
ഷാർജ: ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൈറോസ് 2023 ഏകദിന കൺവൻഷൻ ജൂൺ 20 ന് വൈകുന്നേരം 07:30 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 1 ൽ വെച്ച് നടക്കും. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ.വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐ.പി.സി കേരള സ്റ്റേറ്റ് പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ. ഷിബിൻ ജി ശാമുവേൽ മുഖ്യ പ്രഭാഷകനായിരിക്കും. ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് സുവി. ജോൺസി കടമ്മനിട്ട അധ്യക്ഷനാകുന്ന യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് യു.എ. ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഒ മാത്യുവും അതിഥിയായി പങ്കെടുക്കും.
ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ ക്വയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.






- Advertisement -