ബെഥേൽ കേരള ചർച്ച് ഫാമിലി ക്യാമ്പ് ഇന്ന് മുതൽ

കാനഡ: ബെഥേൽ കേരള ചർച്ച് ഫാമിലി ക്യാമ്പ് 2023 ജൂൺ 9,10,11 തീയതികളിൽ മസ്‌കോക്ക ബൈബിൾ സെന്ററിൽ വച്ച് നടത്തപ്പെടും. ”ആധുനിക സഭ ഈ കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ” എന്ന തീം മുൻനിർത്തി നടത്തപ്പെടുന്ന ക്യാമ്പ്‌ സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ടിജോ മാത്യു ഉദ്ഘാടനം ചെയ്യും.

അനുഗ്രഹീതരായ ദൈവ ദാസീദാസന്മാർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്യും. ബൈബിൾ കലാ മത്സരങ്ങൾ, താലന്ത് പരിശോധന, പപ്പറ്റ് ഷോ, പവർ മീറ്റിംഗ്, ഡിബേറ്റ്, ഗ്രൂപ്പ്‌ ചർച്ചകൾ, യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഉള്ള പ്രത്യേക കൗൺസലിംഗ് സെഷനുകൾ എന്നിവ നടത്തപ്പെടും. പതിനൊന്നാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ ടിജോ മാത്യു മുഖ്യസന്ദേശം നൽകും. സാം ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന ഗാനശുശ്രൂഷയിൽ ബെഥേൽ കേരളാ വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കും. ഞായറാഴ്ച നടക്കുന്ന സഭാരാധനയോടു കൂടി മൂന്ന് ദിവസത്തെ ക്യാമ്പ് സമാപിക്കും.

വാർത്ത: ഗ്രെയ്‌സൺ സണ്ണി, ടൊറോന്റോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.