പാസ്റ്റർ കെ.പി കോശിയുടെ സംസ്കാരം നാളെ
ചെങ്ങന്നൂർ: ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റ് കണ്ടത്തിൽ എബെനെസർ ഭവനത്തിൽ പാസ്റ്റർ കെ. പി. കോശി (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെയ് 30 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കുമ്പനാട്ടുള്ള കണ്ടത്തിൽ എബനെസർ ഭവനത്തിൽ ആരംഭിച്ചു 9:30 യോട് കൂടെ എലിം ഐപിസി കുമ്പനാട് ദൈവ സഭയിൽ വെച്ച് ശുശ്രൂഷകൾ നടത്തി 1 മണിയോട് കൂടി സഭ സെമിത്തേരിയിൽ സംസ്കരിക്കും.
കഴിഞ്ഞ 23 വർഷമായി നിരണം കേന്ദ്രമായി പ്രവർത്തിക്കുന്ന അപ്പർ കുട്ടനാട് UPF ന്റെ വൈസ് പ്രസിഡന്റും ആക്ടിങ് പ്രസിഡന്റ് ആയും തിരുവല്ല സൗത്ത് CGPF ന്റെ പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു. പരുമലയിൽ ഐപിസിയുടെ പുതിയ പ്രവർത്തനം ആരംഭിക്കുകയും 22 വർഷം അവിടെ സഭ ശുശ്രൂഷകനായിരിക്കയും തുടർന്നു 10 വർഷം മഴുകീർ ദൈവ സഭയുടെ ശുശ്രൂഷകനായും സേവനം അനുഷ്ഠിച്ചു.




- Advertisement -