രണ്ട് വർഷം മുൻപ് വാര്‍ത്തകളില്‍ ഇടം നേടിയ നഴ്സ് യു.കെയിലെ വീട്ടില്‍ മരിച്ച നിലയില്‍

കേംബ്രിഡ്ജ് (യു.കെ): രണ്ടു വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷ ദൗത്യത്തില്‍ പങ്കാളിയായി വാര്‍ത്തകളില്‍ ഇടം നേടിയ കേംബ്രിഡ്ജിലെ മലയാളി നഴ്‌സ് വീട്ടില്‍ മരിച്ച നിലയില്‍. യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ പ്രതിഭ കേശവനാണ് (38) അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുകയായിരുന്നു പ്രതിഭ.

അതേസമയം, യുകെ മലയാളികള്‍ക്കു മുഴുവന്‍ പരിചിതയായ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവര്‍ക്കും വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പാണ് കുമരകം സ്വദേശിനിയായ പ്രതിഭ നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് തുണയായി ഒപ്പം നിന്നത്. 2021 ഒക്ടോബര്‍ അഞ്ചിനായിരുന്നു ആ സംഭവം. രാത്രി ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തില്‍ യാത്രക്കായായിരുന്നു പ്രതിഭയും മരിയയും എല്ലാം. ഏഴാം മാസമായിരുന്നു മരിയയ്ക്ക അന്ന്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply