റ്റി.പി.എം മാലിപ്പുറം സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ തോമസ് (65) അക്കരെ നാട്ടിൽ
എറണാകുളം: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്ററിലെ മാലിപ്പുറം സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ തോമസ് (65) ഇന്ന് മെയ് 23 ന് നിത്യതയിൽ പ്രവേശിച്ചു.
ഭൗതിക ശരീരം ഇന്ന് രാത്രി 8 വരെ മാലിപ്പുറം ഫെയ്ത്ത് ഹോമിലും തുടർന്ന് എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിൽ കൊണ്ടുപോകുന്നതാണ്. സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 9 മണിക്ക് സെന്ററിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. നാലര പതിറ്റാണ്ടുകളോളം സഭയുടെ ശുശ്രൂഷകനായിരുന്നു. പരേതൻ കറ്റാനം സ്വദേശിയാണ്.