ഐപിസി ബിദാ: സൺഡേ സ്കൂളിന്റെയും പി.വൈ.പി.എയുടെയും സംയുക്ത വാർഷിക യോഗം ജൂൺ 9 ന്
ദോഹ: ഐപിസി ബിദാ സഭയുടെ പുത്രികാ സംഘടനകളായ സൺഡേ സ്കൂളിന്റെയും പി.വൈ.പി.എ യുടെയും സംയുക്ത വാർഷിക യോഗം 2023 ജൂൺ 09 തീയതി IDCC ബിൽഡിംഗ് നമ്പർ രണ്ട് ഹാൾ നമ്പർ ഏഴിൽ വച്ചു നടക്കും.
പ്രസ്തുത യോഗത്തിൽ പുത്രികാ സംഘടനകളുടെ വാർഷിക റിപ്പോർട്ടുകളും സൺഡേസ്കൂൾ കുഞ്ഞുങ്ങളുടെയും പി വൈ പി എ അംഗങ്ങളുടെയും വിവിധയിനം പ്രോഗ്രാമുകളും നടത്തപ്പെടും.