കനാലിൽ വീണ് സുവിശേഷകൻ്റെ മകൻ റയോൺ ജെയ്സൺ (7) മരണമടഞ്ഞു
കൊല്ലം: മരക്കുളം മരുതികോട് കിഴക്കുംകര (ചാത്തന്നൂർ) ചരുവിള പുത്തൻ വീട്ടിൽ പാസ്റ്റർ ജെയ്സൻ്റെ ഇളയമകൻ റയോൺ (7) 17-05-2023 വൈകിട്ട് ബന്ധുഭവനത്തിൽ വെച്ച് കനാലിൽ വീണ് മരണപ്പെട്ടു. കുട്ടിയുടെ മൂത്ത സഹോദരൻ ലീയോണിനെ (8) പരിക്കുകളോടെ കൊട്ടിയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാസ്റ്റർ ജെയ്സണും ഭാര്യ സിനിയും തൂത്തുക്കുടിയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ പോകുന്നതിനായി കുട്ടികളെ ഇരുവരെയും ഇടനാടുള്ള ബന്ധുവീട്ടിൽ ആക്കിയിരിക്കുകയായിരുന്നു.
വീടിനു സമീപം കളിക്കുന്നതിനിടയിൽ ഇളയകുട്ടി കാൽ വഴുതി കനാൽ വീഴുകയും സഹോദരനെ രക്ഷിക്കുവാൻ ലീയോൺ കനാലിലേയ്ക്ക് ചാടുകയും ഇരുവരും ഒഴുക്കിൽ പെട്ട് അര കിലോമീറ്ററോളം ഒഴുകി പോവുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട തദ്ദേശവാസികളായ യുവാക്കൾ ഇരുവരെയും കായലിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും റയോണിൻ്റെ ജീീൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദുഃഖത്തിൽ ആയിരിക്കുന്ന കുടുബത്തിനായി എവരും പ്രാാർത്ഥിചാലും.