റ്റി.പി.എം വിശാഖപട്ടണം: സുവിശേഷ പ്രസംഗം ഞായറാഴ്ച സമാപിക്കും

വിജയവാഡ: ദി പെന്തെക്കൊസ്ത് മിഷൻ വിശാഖപട്ടണം സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആരംഭിച്ച സുവിശേഷ പ്രസംഗം മെയ് 21 ഞായറാഴ്ച സമാപിക്കും. മടിലപാളയം ജംഗ്ഷന് സമീപമുള്ള ആന്ധ്ര യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6 ന് ആണ് യോഗങ്ങൾ.

നാളെ മുതൽ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് പ്രത്യേക യുവജന മീറ്റിങ്ങ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത സഭായോഗവും നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.