ഇന്റർനാഷണൽ റിവൈവൽ ചർച്ചിന്റെ (IRC) പുതിയ പ്രവർത്തനം ഒട്ടാവയിൽ
കാനഡ / ഒട്ടാവ: ഇന്റർനാഷണൽ റിവൈവൽ ചർച്ചിന്റെ (IRC) പുതിയ out station പ്രവർത്തനം ഒട്ടാവയിലെ നേപ്പിയനിൽ മെയ് 7 മുതൽ ആരംഭിക്കും.
പ്രവർത്തനോദ്‌ഘാടനം മെയ് 7 ഉച്ചക്ക് 2:30 ന് ഒട്ടാവയിലെ നേപ്പിയനിൽ (500 Bride Private, Nepean ON K2J 0J1) വച്ച് നടക്കും. ഇന്റർനാഷണൽ റിവൈവൽ ചർച്ചിന്റെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോൺ തോമസ് പ്രവർത്തനോദ്‌ഘാടനം ഔദ്യോഗികമായി നിർവഹിക്കും. ഐ ആർ സി ചർച്ചിന്റെ ചുമതലയിലുള്ള ഈ പ്രവർത്തനത്തിന് പാസ്റ്റർ സാംസൺ ജോയിയാണ് നേതൃത്വം നൽകുന്നത്.