അഞ്ജു തോമസ് അരിങ്ങട (34) യു.കെയിൽ മരണമടഞ്ഞു
ബ്രിസ്റ്റോൾ: ആറ് മാസം മുമ്പ് മാത്രം സീനിയര്‍ കെയററായി യൂ.കെയിൽ എത്തിയ നിലമ്പൂർ സ്വദേശി അഞ്ജു തോമസ് (34) ബ്രെയിന്‍ ട്യൂമര്‍ ചികിത്സയിലിരിക്കെ നിര്യാതയായി. മൂന്നു മാസം മുമ്പ് ഭര്‍ത്താവ് വിനോഷ് വര്ഗീസ് യു.കെയിൽ എത്തിയിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്.
ഏപ്രിൽ 23നു കഠിനമായ തലവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത്മീഡ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ട്യൂമർ രോഗം മൂലമാണ് കഠിനമായ തലവേദന വരുന്നതെന്ന് കണ്ടെത്തി. തുടർന്ന് തിങ്കളാഴ്ച സർജറിക്ക് വിധേയയായി. സർജറിക്ക് ശേഷം എല്ലാവരോടും പ്രതികരിച്ചു തുടങ്ങിയ അഞ്ജു ബുധനാഴ്ചയോടെ സ്ട്രോക് വന്ന് അവശ നിലയിൽ എത്തുകയായിരുന്നു. തുടർചികിത്സ നടക്കവേ കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് മരണം സംഭവിച്ചത്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടിൽ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ്.
അഞ്ജുവും ഭര്‍ത്താവും യു.കെയിൽ ബാത്ത് ബഥെൽ ഐ.പി.സി സഭയിലെ അംഗങ്ങളായിരുന്നു അഞ്ജുവും കുടുംബവും. അഞ്ജുവിന്റെ അപ്രതീക്ഷിത വേർപാടിൽ കുടുംബത്തോടൊപ്പം സഹപ്രവർത്തകരും സുഹൃത്തുക്കളും ഒപ്പമുണ്ട്. യു.കെയിൽ മൃതദേഹം പൊതുദർശനം വയ്ക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾക്ക് ഐ.പി.സി സഭയിലെ പാസ്റ്റർ ഡിഗോൾ ലൂയിസ് നേതൃത്വം നൽകുന്നുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.




- Advertisement -