IGNITE – Youth camp 2023
മാവേലിക്കര: മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് ഏകദിന ക്യാമ്പും വാർഷികയോഗം പൊതുയോഗവും ഐപിസി ബഥേൽ കുറത്തികാട് സഭയിൽ വെച്ച് നടക്കും.
രാവിലെ 9 മണിക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പകൽ സെക്ഷനിൽ പാസ്റ്റർ റോയ് മാത്യു ബാംഗ്ലൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ബ്രദർ ഷിജിൻ ഷാ സംഗീത ശുശ്രൂഷ നയിക്കും.
ഉച്ച കഴിഞ്ഞു രണ്ട് മുതൽ പി വൈ പി എ വാർഷിക യോഗവും 2022ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണം നടക്കും. സ്റ്റേറ്റ് പി വൈ പി എ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് 5 ന് പൊതുയോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം വചനഘോഷണവും പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതശുശ്രൂഷയും നയിക്കും



- Advertisement -