“AWAKENING” ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും സമാപിച്ചു
അലൈൻ: ഐപിസി ഹെബ്രോൺ അലൈൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 7 വരെ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ വച്ച് AWAKENING എന്ന പേരിൽ ഗാന ശുശ്രൂഷയും കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടന്നു.
പ്രസ്തുത മീറ്റിംഗിൽ റവ. ഡോ. സൈമൺ ചാക്കോ (ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ പാസ്റ്റർ, ഐ പി സി യുഎഇ റീജിയൻ ജോയിൻ സെക്രട്ടറി, അലൈൻ ഐപിസി ഹെബ്‌റോൻ സഭാ ശുശ്രൂഷകൻ ) ദൈവവചനത്തിൽ നിന്ന് സംസാരിച്ചു. ഹെവൻലി സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വവും, അലൈൻ ഇവാഞ്ചലിക്കൽ സെന്റർ ഡയറക്ടർ പാസ്റ്റർ ജറാൾഡ് ലോങ്ങ്‌ജോൺ, ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രസിഡന്റ് സുവിശേഷകൻ ജോൺസി കടമ്മനിട്ടയും ആശംസകൾ അറിയിച്ചു. സാറ അന്ന ജേക്കബ് പ്രോഗ്രാം ഹോസ്റ്റ് ചെയ്തു. ബ്രദർ. അജിത്ത് ബാബു( പി വൈ പി എ ട്രഷറർ) സ്വാഗതവും ബ്രദർ. റെജി ജോർജ് (പി വൈ പി എ സെക്രട്ടറി) നന്ദിയും രേഖപ്പെടുത്തി.