സി ഇ എം യുവമുന്നേറ്റ യാത്ര നാളെ ആരംഭിക്കും
തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള 2-മത് യുവ മുന്നേറ്റ യാത്ര നാളെ ഏപ്രിൽ 24-മെയ് 19 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കും. സാമൂഹിക തിന്മകൾക്കെതിരെയുള്ള ഈ ബോധവൽക്കരണ യാത്ര നാളെ കാസർഗോഡ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ആരംഭിക്കുന്നത്.
കാസർഗോഡ് എം എൽ എ ശ്രീ. എൻ.ഏ നെല്ലിക്കുന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
മെയ് 19ന് തിരുവന്തപുരം ഗാന്ധി പാർക്കിലാണ് സമാപനം. ഈ സമ്മേളനത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി ജെ തോമസ് എന്നിവരെ കൂടാതെ മറ്റ് കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.
വിവിധ സഭകളുടെയും യുവജന പ്രവർത്തകരുടെയും സഹകരണത്തോടെ നടക്കുന്ന ഈ പ്രോഗ്രാമിൽ സഭാ നേതാക്കളും വിവിധ ജില്ലകളിലുള്ള സി ഇ എം അംഗങ്ങളും പങ്കെടുക്കും. സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്,ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് എന്നിവർ ജാഥ നയിക്കും. ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും.