ഷാർജയിൽ വാഹനാപകടത്തിൽ ജോണ്‍ പി നൈനാൻ (51) മരണമടഞ്ഞു
ഷാര്‍ജ : ഷാര്‍ജ ദൈദിലുണ്ടായ വാഹനാപകടത്തില്‍ മാവേലിക്കര കല്ലുമല സ്വദേശി ജോണ്‍ പി നൈനാൻ (51 വയസ്സ്) ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് നടന്ന റോഡപകടത്തിൽ മരണമടഞ്ഞു.
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴി ജോണ്‍ ഓടിച്ചിരുന്ന കാര്‍ ട്രെയിലറിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 15 വര്‍ഷമായി ജോണ്‍ പി നൈനാന്‍. അജ്മാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ദൈദില്‍ സര്‍ക്കാര്‍ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായ ബിജി ജോൺ, മക്കള്‍: ജസ്ന (വെല്ലൂര്‍ മെഡിക്കല്‍ കോളേജ് നഴ്സിങ് വിദ്യാര്‍ഥിനി), ജെറിന്‍ (ദൈദ് സ്‌കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: വര്‍ഗീസ് പി നൈനാന്‍ (ഷാര്‍ജ), തോമസ് പി നൈനാന്‍ (കുവൈത്ത്).
സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.