മലയാളി നഴ്‌സ്‌ റെജി ജോണി (49) യു.കെയിൽ നിര്യാതയായി

വെസ്റ്റ് സസ്സെക്സ്: ചിസെസ്റ്റർ എൻ എച്ച് എസ് ഹോസ്പിറ്റലിലെ ബാൻഡ് 7 നഴ്‌സ്‌ റെജി ജോണി (49) ക്യാൻസർ ചികിത്സയിലിരിക്കെ ഇന്ന് നിര്യാതയായി. ചിസെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയാണ് റെജി. തൊടുപുഴ മറിക പാറത്തട്ടേൽ കുടുംബാംഗമാണ്.

യു.കെയിൽ എത്തുന്നതിന് മുൻപ് കൊച്ചി മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിലെ നഴ്സയായിരുന്നു. കഴിഞ്ഞ വർഷം മെയ്‌ മാസം ആശുപത്രിയിൽ വച്ച് ജോലി ചെയ്യവേ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം ലഭിച്ചിരുന്നു. പിന്നീട് തുടർ പരിശോധനകൾ നടത്തവെ ലിവർ ക്യാൻസർ രോഗം സ്ഥിതികരിച്ചിരുന്നു. എന്നാൽ ഒരു വർഷം തികയും മുൻപുള്ള റെജി ജോണിയുടെ മരണം ചിസെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയിരിക്കുകയാണ്.

ഏക മകൾ അമ്മു ജോണി. സഹോദരങ്ങൾ: പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ.

സംസ്കാര ശുശ്രൂഷ യു.കെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് നടത്തും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading