അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസ് ഉത്ഘാടനം ചെയ്തു
മാവേലിക്കര: റാഫാ ഇന്റർനാഷണൽ മിനിസ്ട്രിസ് അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസ് മാവേലിക്കരയിൽ ഉത്ഘാടനം ചെയ്തു. ജോലിയോടുകൂടെ, സുവിശേഷ വേലയിൽ തല്പരരായ ഒരു പറ്റം സഹോദരന്മാർ ബഹ്റിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സുവിശേഷികരണ പ്രസ്ഥാനമാണ് റാഫാ ഇന്റർനാഷണൽ മിനിസ്ട്രീസ്.
കഴിഞ്ഞമാസമായിരുന്നു മാവേലിക്കര കേന്ദ്രമാക്കി റജിസ്റ്റ്രേഷൻ നടപടികൾ നടന്നത്. ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ പാസ്റ്റർ സണ്ണി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ പി സി മാവേലിക്കര ഈസ്റ്റ് സെന്റർ പാസ്റ്റർ തോമസ് ഫിലിപ്പ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. യോഗത്തിൽ മിനിസ്ട്രിയുടെ ഭാരവാഹികളായി ബ്രദർ ധനീഷ്, ബ്രദർ ജോൺ തോമസ് എന്നിവരും, ഓൺലൈനായി ഡോ ജോർജ് മാത്യുവും, മനോജ് തോമസും, ബ്രദർ പൊന്നച്ചൻ, ബ്രദർ ബിജു എന്നിവരും പങ്കെടുത്തു.
വിഷൻ ഇന്ത്യാ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ. സാബു, ജോർജ് പത്തനാപുരം എന്നിവരും പങ്കെടുത്ത് ആശംസകൾ അറിയിച്ചു. തമിഴ്നാട്, കേരളം, തെലുങ്കാന, ഛത്തീസ്ഘട്ട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.