ദുബായ് : അടൂർ സ്വദേശി സുബിൻ എസ് തോപ്പിൽ (36 വയസ്സ്) ഏപ്രിൽ 10 തിങ്കളാഴ്ച്ച രാവിലെ ദുബൈയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു. നിയമ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.
ഭാര്യ: റിൻസി സുബിൻ. (മുൻ ആസ്റ്റർ ക്ലിനിക് ഇന്റർനാഷണൽ സിറ്റി സ്റ്റാഫ്). ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.