ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന് പുതിയ നേതൃത്വം

ലണ്ടൻ/യു.കെ: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ 2023-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റർ പ്രസിഡണ്ട് പാസ്റ്റർ പ്രിൻസ് പ്രയ്‌സന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡിയിൽ വെച്ചാണ് അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റി ഏപ്രിൽ 1ന് ചുമതലയേറ്റു.

പുതിയ കമ്മറ്റിയിൽ പ്രിൻസ് യോഹന്നാൻ (പ്രസിഡന്റ്‌), ഡെൻസിൽ എം വിൽ‌സൺ (വൈസ് പ്രസിഡന്റ്‌, പ്രൊജക്റ്റ്‌), റഞ്ജു കെ ചാക്കോ (വൈസ് പ്രസിഡന്റ്‌, മീഡിയ) ബിജോയ് തങ്കച്ചൻ (സെക്രട്ടറി), ജോയൽ രാജു (ട്രഷറർ), ബിബിൻ തങ്കച്ചൻ (ജോ. സെക്രട്ടറി), ജെറിൻ ജോർജ് ജേക്കബ് & ഡാനി രാജൻ (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ആശിഷ് എബ്രഹാം & ജെറാൾഡ് ബി തോമസ് (അപ്പർ റൂം കോർഡിനേറ്റർ), സാം തോമസ് & റിജോയ്സ് പി രാജൻ (ഇവാൻഞ്ചലിസം കോർഡിനേറ്റർ), സ്റ്റെഫി ജൈസ്, പ്രയ്സ് സാം പാപ്പച്ചൻ, സിബി ഡാനിയേൽ, അജീഷ് സി കെ, ഗോഡ്വിൻ ടി പോൾ എന്നിവർ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ ചുമതലയുള്ള ജനറൽ കൗൺസിൽ അംഗം ഷൈജു മാത്യു സന്നിഹിതനായിരുന്നു.

മാർച്ച്‌ 12ന് കോൾച്ചെസ്റ്ററിൽ നടന്ന യു.കെ ചാപ്റ്ററിന്റെ വാർഷിക കോൺഫറൻസിൽ ലണ്ടൻ പെന്തക്കോസ്റ്റൽ സഭയുടെ ഫൗണ്ടർ പ്രസിഡന്റ പാസ്റ്റർ സാം ജോൺ പുതിയ കമ്മറ്റിയെ പ്രാർത്ഥിച്ച് ആശീർവ്വദിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading